Thaangum Karathaal Enne Thaangi Nadathum
Edit this page | Upload a file | See page history
https://www.youtube.com/watch?v=T5JfPsPuqlU
താങ്ങും കരത്താൽ എന്നെ താങ്ങി നടത്തും
തോളിൽ ചുമക്കും എൻ അപ്പനേ (2)
ഉന്നതനേ വന്ദിതനേ വല്ലഭനേ ആരാധനാ
യേശുവേ യേശുവേ അങ്ങേക്കെന്നും ആരാധനാ (2)
അഭയം തേടാൻ അങ്ങെന്‍റെ കോട്ടയും
വന്നു പാർക്കുവാൻ ഉറപ്പുള്ള പാറയും (2)
യിസ്രായേലിൻ പരിശുദ്ധനേ
അങ്ങെന്‍റെ ആശ്വാസം എന്നാളുമെ (2) ....................ഉന്നതനെ
ബാല്യം മുതലേ അങ്ങെൻ ആശ്രയം
വാർദ്ധക്യം വരെ എൻ ബലവും നീയേ (2)
വിശുദ്ധിയിൽ മഹിമ ഉള്ളവനേ
അങ്ങിൽ എൻ നിത്യത എന്നാളുമേ (2).....................താങ്ങും