Thuna Enikk Yeshuve
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/jAeKYNNKC0c?playlist=jAeKYNNKC0c&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ (2)
അവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ (2)
പകയന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ (2)
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ (2)
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ (2)
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ (2)
Thuna enikk Yeshuve kuravini illathaal
Anudhinam than nizhalil vasicheedum njan (2)
Avanente sankethavum avalambhavum kottayum
Avaniyilaakulathil avan mathi aashrayippaan (2)
Pakayante kenikalilum pakarunna vyaadhiyilum
Pakalilum raavilum thaan pakarnneedum kripa mazha pol
Sharanamavan tharum than chirakukalin keezhil
Parichayum palakayumaam paramani paaridathil (2)
Valamidam aayirangal valiyavar veenaalum
Valayamai ninnenne vallabhan kaathidume (2)
Aakula velakalil aapathu naalukalil
Aagathanaamarikil aashwasippicheeduvaan (2)