Vaazhtheedaam Pukazhtheedaam Vallabhaneshuve Sthuthicheedaam
Edit this page | Upload a file | See page history
https://www.youtube.com/watch?v=sATLZv5m6RY
വാഴ്ത്തീടാം പുകഴ്ത്തീടാം
വല്ലഭനേശുവേ സ്തുതിച്ചീടാം (4)
ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത
യേശു തൻ കരങ്ങളെ ഓർത്തീടാം
പാപത്തിൻ അധീനനായ് വീണിടാതെ
താങ്ങിയ കരങ്ങളെ ഓർത്തീടാം (2) .....................വാഴ്ത്തീടാം
ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ
സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം
രോഗങ്ങൾക്കടിമയായ് മാറിടാതെ
സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം (2) ...............വാഴ്ത്തീടാം
ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ
കൈപ്പിടിച്ചവനെൻ കർത്തനല്ലോ
എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ്
ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ (2) ............വാഴ്ത്തീടാം
വാനമേഘേ ദൂതർ മധ്യമതിൽ
കർത്തനെ സ്തുതിക്കും നാൾ ആസന്നമേ
ഉല്ലസിക്കാം നമുക്കാനന്ദിക്കാം
യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം(2) .......വാഴ്ത്തീടാം
Vaztheedaam pukazhtheedaam
Vallabhaneshuve sthuthicheedaam (4)
Chettil kidanna enne nediyedutha
Yeshu than karangale ortheedaam
Paapathin adheenanai veenidaathe
Thaangiya karangale ortheedaam (2) ...................Vaztheedaam
Shathruvin kottayil akappedaathe
Sookshicha karthane sthuthicheedaam
Rogangalkkadimayai maaridaathe
Sookshicha karthane pukazhtheedaam (2) ..........Vaztheedaam
Lokarellam enne kaivittappol
Kaippidichavanen karthanallo
En paapangale shudhi cheyyuvanai
Krushil pidanjathen karthanallo (2) .......................Vaztheedaam
Vaanameghe dhoodhar madhyamathil
Karthane sthuthikkum naal aasanname
Ullasikkam namukkanandhikkaam
Yeshuvin snehathil aanandhikkaam (2) ................Vaztheedaam