Malayalam-Songs

Vaazhtheeduka Sthuthichaartheeduka

Edit this page | Upload a file | See page history
വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
അവന്‍റെ നാമം ഉയർത്തിടുക

പച്ചപ്പുൽ മേടുകളിൽ ദിനവും
പാലിപ്പതോർത്താൽ എങ്ങനെ നാം
പാലകനെശുവെ മറന്നിരിക്കും
തൻ ദയ ഒന്നായ്‌ ഘോഷിച്ചിടാം

ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്‍റെ
പാലനം ഓർത്തു നാം സ്തുതിച്ചിടുക

ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെ
സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചിടുക

കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഡനം വന്നപ്പോൾ
രക്ഷിച്ച നാഥനെ സ്തുതിച്ചിടുക


Blix theme adapted by David Gilbert, powered by PmWiki