Malayalam-Songs

Vaazhthi Sthuthikkumennum Njan Ente

Edit this page | Upload a file | See page history
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്‍റെ താഴ്ചയിൽ ഓർത്ത ഈശനേ (2)

വർണ്ണിച്ചീടാനെനിക്കെന്‍റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത് (2)
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി (2)

പാപ ശാപ രോഗമായതിന്‍റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ (2)
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ (2)

ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം (2)
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്‍റെ കൃപയാൽ (2)

അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ (2)
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ (2)

പാപികളെ തേടിവന്ന യേശു രക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ (2)
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ (2)


Blix theme adapted by David Gilbert, powered by PmWiki