Malayalam-Songs

Varika Maname Sthuthikkaam

Edit this page | Upload a file | See page history
https://www.youtube.com/watch?v=B8YK61OPd3Y

വരിക മനമേ സ്തുതിക്കാം
സ്തുതിക്കു യോഗ്യനാം യാഹേ
അവനിലല്ലോ നാം വസിക്കുന്നതും
അവനല്ലോ നമ്മെ നടത്തുന്നതും (2)

വരിക മനമേ സ്തുതിക്കാം

നേർച്ച നൽകാൻ കടപ്പെട്ടോരെ
വരികവൻ സവിധത്തിൽ (2)
സ്തോത്രങ്ങളാ൦ സ്തുതി യാഗങ്ങൾ
അർപ്പിച്ചീടാം അവൻ പാദത്തിൽ (2) ............. വരിക

കൊമ്പും കുളമ്പുമുള്ള മൂരിയെക്കാൾ
ഇമ്പമായുള്ളതൊന്നു മാത്രം (2)
സ്തോത്രങ്ങളാ൦ സ്തുതി യാഗങ്ങൾ
അർപ്പിച്ചീടാം അവൻ പാദത്തിൽ (2) ............. വരിക

ഇസ്രായേലിൻ സ്തുതിയിൽ വസിക്കും
യാഹിന് സിംഹാസനം ഒരുക്കാം (2)
സ്തോത്രങ്ങളാ൦ സ്തുതി യാഗങ്ങൾ
അർപ്പിച്ചീടാം അവൻ പാദത്തിൽ (2) ............. വരിക


Blix theme adapted by David Gilbert, powered by PmWiki