Vellottinu Sadreshyamaakum Kaalukal Ullavane
Edit this page | Upload a file | See page history
https://www.youtube.com/watch?v=9UfMNjadQ6E
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
കണ്ണഗ്നിജ്വാലപോലെ കത്തി ജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ (2)
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹാലേലൂയാ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹാലേലൂയാ (2)
പരിശുദ്ധനായവൻ നീയേ അതിശ്രേഷ്ഠനായവൻ നീയേ
സർവ്വസൃഷ്ടികൾക്കും നാഥനായവനേ
പൊടി മാത്രമാകുമീ എന്നെ കരുണാർദ്ര പാത്രമായ് മാറ്റാൻ
സ്വർഗ്ഗ മഹിമയെല്ലാം വെടിഞ്ഞു വന്നവനേ (2)
ആരാധ്യനേ എന്നേശുവേ
ആരാധ്യനേ എന്നേശുവേ..................................ഓ ഓ ഓ
ഏഴുപൊൻ നിലവിളക്കിൻ നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ പൊൻകച്ച അണിഞ്ഞവനെ
ഏഴു നക്ഷത്രങ്ങൾ വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപോലും വെല്ലും മുഖശോഭയുള്ളവനെ (2) .........ഓ ഓ ഓ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
ദൂതന്മാർ വാഴ്ത്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
എല്ലാ മുട്ടും മടങ്ങും യേശുവിൻ നാമമേ (2).................ഓ ഓ ഓ