Vishudhiye Thikachu Naam Orungi Nilkkaam
Edit this page | Upload a file | See page history
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക
പ്രിയൻ വരുവതിൻ താമസമേറെയില്ല
തന്‍റെ വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം പല
വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം
രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം.............................വിശുദ്ധിയെ
കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം
കണ്ണുനീർ താഴ്വരയിലല്ലയോ
ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാം.............................വിശുദ്ധിയെ
ആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ
എന്തു ഭവിക്കുമെന്നോർത്തുകൊണ്ട്
ജനം പേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാം...................................വിശുദ്ധിയെ
.
ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ
ലോക മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം ................വിശുദ്ധിയെ
മേഘാരൂഢനായി വന്നിടുമെ പതി
നായിരം പേർകളിൽ സുന്ദരൻ താൻ
തന്‍റെ കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം...................................വിശുദ്ധിയെ
മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ
വരവേറ്റം അടുത്തുപോയി
മണിയറയിൽ പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം.......................വിശുദ്ധിയെ