Malayalam-Songs

Vishudhiyil Unnathane

Edit this page | Upload a file | See page history
https://www.youtube.com/watch?v=HiVd_2NXifE

വിശുദ്ധിയിൽ ഉന്നതനെ
അഖിലാണ്ഡത്തിൻ ഉടയവനെ (2)
സാറാഫുകൾ ആരാധിക്കും പരിശുദ്ധനെ
വിശുദ്ധിയോടെ നമുക്കാരാധിച്ചിടാം (2)

ഹാ ഹാല്ലേലുയ്യ ഹാ ഹാല്ലേലുയ്യ
ഹാ ഹാല്ലേലുയ്യ ഹാ ഹാല്ലേലുയ്യ (2)

രണ്ടു കൊണ്ട് പാദം മൂടി രണ്ടു കൊണ്ട് മുഖം മൂടി
രണ്ടു കൊണ്ട് പറന്നു നിന്നു ആരാധിക്കുന്നു (2)
അവൻ ഉന്നതൻ അവൻ ഉയർന്നവൻ
അവൻ എൻ്റെ ദൈവമല്ലോ (2) ......................................................... ഹാ ഹാല്ലേലുയ്യ

സൂര്യശോഭയും അഗ്നിജ്വാല കണ്ണും
ആദ്യനും അന്ത്യനെയും ആരാധിക്കുന്നു (2)
അവൻ ശ്രേഷ്ഠൻ അവൻ നീതിമാൻ
അവൻ സർവ്വാധി ദൈവമല്ലോ (2) ................................................. ഹാ ഹാല്ലേലുയ്യ

മരണത്തെ ജയിച്ചതും പാതാളത്തിൻ താക്കോലും
കൈവശമുള്ള സർവ്വശക്തനെ ആരാധിക്കുന്നു (2)
അവൻ ഇരുന്നവൻ അവൻ വരുന്നവൻ
അവൻ മേഘാരൂഢനായി വരും (2) .................................................. ഹാ ഹാല്ലേലുയ്യ

ഇതാ അവൻ വേഗം വരും ഏതു കണ്ണും അവനെ കാണും
ദൂതന്മാരുമായി വാനിൽ വെളിപ്പെടുമേ (2)
അവൻ മേഘത്തിൽ എഴുന്നെള്ളും
തൻ്റെ മക്കളെ ചേർത്തിടുവാൻ (2) .................................................. ഹാ ഹാല്ലേലുയ്യ


Blix theme adapted by David Gilbert, powered by PmWiki