Malayalam-Songs

Vishvaasa Porkkalathil Oattamodidaan

Edit this page | Upload a file | See page history
https://www.youtube.com/watch?v=94xQdkETB2Y

വിശ്വാസ പോർക്കളത്തിൽ ഓട്ടമോടിടാൻ
വിശുദ്ധിയെ തികച്ചു ഓട്ടം തികയ്ക്കാൻ
ബലം നല്കണേ കൃപ നല്കണേ
ഏഴെക്കെന്നും കൃപ നല്കണേ

ബാല്യക്കാർ ക്ഷീണിച്ചു തളർന്നീടിലും
യവ്വനക്കാർ ഇടറീടിലും
യഹോവയെ കാത്തിരിക്കുന്നോർ
ശക്തിയെ പുതുക്കീടുമേ

മാൻപേടയ്ക്ക് തുല്യമായ കാലുകളാലെ
ഗിരികളിൽ നിർത്തിടുന്നവൻ
പുതിയ സൃഷ്ടിയാക്കി തീർത്തിടും
തൻ്റെ പൈതലാക്കി തീർത്തിടും

ഹേ മരണമേ നിൻ്റെ ജയമെവിടെ
ഹേ മരണമേ നിൻ്റെ വിഷമുള്ളെവിടെ
നല്ല പോർ പൊരുതീടുവാൻ
ഓട്ടം തികയ്ക്കാൻ കൃപ പകർന്നീടണേ


Blix theme adapted by David Gilbert, powered by PmWiki