Malayalam-Songs

Vishwaasa Jeevitham Sabhalamai

Edit this page | Upload a file | See page history
https://www.youtube.com/watch?v=iaC-ilyHAl0

വിശ്വാസ ജീവിതം സഫലമായ് തീരുവാൻ
വിനയായതൊക്കെയും വിജയമായ് മാറ്റുവാൻ (2)
വിധിയെന്ന് ചൊല്ലി ഞാൻ വിലപിച്ച് നിൽക്കാതെ
താഴ്ത്തിയേൽപ്പിക്കുന്നേ തൃക്കരത്തിൽ (2)
എന്നെ താഴ്ത്തിയേൽപ്പിക്കുന്നേ യേശുനാഥാ

മരുഭൂപ്രയാണത്തിൽ നാൽപ്പത് വർഷങ്ങൾ
പാദുകം തേയാതെ വസ്ത്രം പഴകാതെ
ആറു നൂറായിരം പേരെ നടത്തിയ
മതിവരുവോളവും ആഹാരമേകിയ
തൻ തിരുമക്കളെ കാത്തുപാലിച്ചവൻ
എന്നെയും കാത്തിടും നിശ്ചയമായ്
തൻ തിരുമക്കളെ കാത്തുപാലിച്ചവൻ
എന്നെയും കാത്തിടും നിശ്ചയമായ്
എന്നെയും കാത്തിടും നിശ്ചയമായ്

മല്ലനെ കല്ലിനാൽ വീഴ്ത്തുവാൻ ഉന്നവും
എല്ലിനാൽ ശത്രുവിൻ തലയെ തകർക്കുവാൻ
ശിംശോനു ശക്തിയും ധൈര്യവും നൽകിയ
അലറുന്ന സിംഹത്തിൻ വായെ അടച്ചന്ന്
സുഖമായുറങ്ങുവാൻ ദാനീയേലെ കാത്തവൻ
എന്നെയും കാത്തിടും നിശ്ചയമായ്
സുഖമായുറങ്ങുവാൻ ദാനീയേലെ കാത്തവൻ
എന്നെയും കാത്തിടും നിശ്ചയമായ്
എന്നെയും കാത്തിടും നിശ്ചയമായ്


Blix theme adapted by David Gilbert, powered by PmWiki