Malayalam-Songs

Vishwaasa Naayakan Enikkullathaal

Edit this page | Upload a file | See page history
https://www.youtube.com/watch?v=AQEyurSY5-k

വിശ്വാസനായകൻ എനിക്കുള്ളതാൽ
വിങ്ങുന്ന മനം എന്തിനെൻ ദൈവമേ
വളർച്ചയിൽ കരുതുന്ന നീ അല്ലയോ
വീഴാതെ കരുതുന്നതെന്നെശുവേ

പ്രിയനേ എൻ പ്രാണനെ
നീ മതി എന്നുള്ളത്തിൽ
ബലം പകരാൻ എന്നെ കരുതാൻ
വരണേ എന്നുള്ളത്തിൽ

നിൻ മനം വിങ്ങുന്ന പ്രവർത്തികളിൽ
വീഴാതെ എന്നെയും കാക്കേണമേ
എൻ മുന്നിലുയരുന്ന പീഡകളെ
മനസിനെ മൂടാതെ കരുതേണമേ

ഗിലയാദിൽ ഒരു വൈദ്യൻ എനിക്കുള്ളതാൽ
എനിക്കില്ല ദീനവും വേദനയും
മുറിവുകൾ കെട്ടുന്ന നിൻ കരങ്ങൾ
തഴുകുന്നതെന്നെ എന്നറിയുന്നു ഞാൻ

കൂട്ടുകാരോടി അകന്നപ്പോഴും
ഒറ്റക്കിരുന്നു കരഞ്ഞപ്പോഴും
എന്നുള്ളം കണ്ടിങ്ങടുത്തു വന്ന
എൻ ദൈവമാണെന്‍റെ ആത്മമിത്രം


Blix theme adapted by David Gilbert, powered by PmWiki