Malayalam-Songs

Yaahe

Edit this page | Upload a file | See page history
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായ്
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായ്
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ (2)

മരണഭയം എല്ലാം മാറീടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം ................................യാഹേ

തോൽവികളെല്ലാം മാറീടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്കു വൈദ്യൻ
സർവശക്തൻ എൻ്റെ രക്ഷയല്ലോ...............................യാഹേ


Blix theme adapted by David Gilbert, powered by PmWiki