Malayalam-Songs

Yaahe Nee En Dhaivam Vaazhthum Njan Ninne

Edit this page | Upload a file | See page history
യാഹേ നീയെൻ ദൈവം
വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം (2)

ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളി കേട്ടു പിൻ വരുവാൻ (2)

അലറുന്നീ ആഴിയിൽ അല അതിഘോരം
തോന്നുന്നു ഭീതിയെൻ ഹൃദി ഭാരം
പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ
ഏന്തുക തൃക്കരം അതിനാൽ (2)

എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീ പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീര പുമാൻകളിൽ വീണവരിൽ (2)

ഈ ഇഹ ശക്തികൾ അഖിലവും ഭക്തനു
വിപരീതം നീ അറിയുന്നേ
താങ്ങുക കരത്താൽ കാക്കുക ബലത്താൽ
സ്വർഗ്ഗ സീയോൻ പുരി വരെയും (2)

അർപ്പണം ചെയ്യുന്നാത്മ നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നു മതി എനിക്കുലകിൽ (2)

Yaahe nee en dhaivam
Vaazhthum njan ninne
Sthuthyarhame thava naamam (2)

Aazhi aennortthilla aazham aaraanjilla
Alakalkkum njaan thellum bhayappettilla
Irangi njaan preeyane samudhratthin naduvil
Nin vili kettu pin varuvaan (2)

Alarunnee aazhiyil ala athi khoram
Thonnunnu bheethiyen hridhi bhaaram
Paadhangal aazhatthil thaazhunnu preeyane
Aendhuka thrikkaram athinaal (2)

Aennilum bhakthar aennilum shakthar
Veenu thakarnnee por kalatthil
Kaanunnu njan asthi koodangal bheekaram
Veera poomankalil veenavaril (2)

Ee iha shakthikal akhilavum bhakthanu
Vipareetham nee ariyunne
Thaanguka karathaal kaakkuka balathaal
Swarga seeyon puri vareyum (2)

Arppanam cheyunn aathma niyogathaal
Alppam aenikingullath aellam
Unnathane thava sevayin jeevitham
Onnu mathi enikk ulakil (2)


Blix theme adapted by David Gilbert, powered by PmWiki