Malayalam-Songs

Yahweh Ente Idayan

Edit this page | Upload a file | See page history
https://www.youtube.com/watch?v=RC85kKl_Tjo

യാഹ്‌വെ എൻ്റെ ഇടയൻ യാഹ്‌വെ
യാഹ്‌വെ നല്ല ഇടയൻ യാഹ്‌വെ
യാഹ്‌വെ എൻ്റെ ഇടയൻ യാഹ്‌വെ
യാഹ്‌വെ നല്ല ഇടയൻ

പച്ചമേടുകളിൽ എന്നെ കിടത്തുന്നവൻ
സ്വസ്ഥമാം നീരിൽ എന്നെ നയിക്കുന്നവൻ (2)
ഒന്നിനും മുട്ടില്ലാതെ
യേശുവിൽ ഞാൻ തൃപ്തനാണേ (2)

യാഹ്‌വെ എൻ്റെ ഇടയൻ യാഹ്‌വെ
യാഹ്‌വെ നല്ല ഇടയൻ യാഹ്‌വെ

കൂരിരുളിൻ താഴ്‌വരയിൽ
ഇടയനെൻ കൂടെയുണ്ട്
അനർത്ഥമൊന്നും ഭയപ്പെടില്ല
യേശു എൻ പാലകനായ് (2)

ശത്രുക്കൾ മുമ്പിലും വിരുന്നൊരുക്കിടുമേ
ശിരസ്സിൽ പകരും ആത്മ അഭിഷേകമേ
ആയുഷ്കാലമെല്ലാം നന്മയേകിടുമേ
തിരു സാന്നിധ്യത്തിൽ എന്നും വസിച്ചിടുമേ

ഒന്നിനും മുട്ടില്ലാതേ
യേശുവിൽ ഞാൻ തൃപ്തനാണേ (2)

യാഹ്‌വെ എൻ്റെ ഇടയൻ യാഹ്‌വെ
യാഹ്‌വെ നല്ല ഇടയൻ യാഹ്‌വെ
യാഹ്‌വെ എൻ്റെ ഇടയൻ യാഹ്‌വെ
എൻ്റെ യാഹ്‌വെ നല്ല ഇടയൻ യാഹ്‌വെ

എൻ ഇടയൻ വലിയവൻ - ഹാല്ലേലൂയ
എൻ ഇടയൻ പാലകൻ - ഹാല്ലേലൂയ
എൻ ഇടയൻ നല്ലവൻ - ഹാല്ലേലൂയ
എന്നാളും മതിയവൻ - ഹാല്ലേലൂയ (2)

ഒന്നിനും മുട്ടില്ലാതേ
യേശുവിൽ ഞാൻ തൃപ്തനാണേ (2)


Blix theme adapted by David Gilbert, powered by PmWiki