Yeshu En Adisthaanam
Edit this page | Upload a file | See page history
യേശു എൻ അടിസ്ഥാനം ആശ അവനിലത്രേ
ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും
എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരും തോറുമെൻ ആർത്തി മാഞ്ഞു പോകുന്നു …..യേശു എൻ
രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ......................യേശു എൻ
പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ് നല്കും …........................യേശു എൻ
ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ
ശോകമെന്തെന്നിക്കതിൽ ഏതും ഭയപ്പെടാ ഞാൻ …...............യേശു എൻ
വെക്കം തൻ മണവാട്ടി ആക്കിടും എന്നെ എന്ന
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും …....................യേശു എൻ