Yeshu En Ullathil Vanna Naalil
Edit this page | Upload a file | See page history
https://www.youtube.com/watch?v=ETl0ZW5EoIM
യേശു എന്നുള്ളത്തിൽ വന്ന നാളിൽ
എന്തു മാറ്റം വന്നു എന്നിൽ
തന്നെ ഞാനുള്ളത്തിൽ ഏറ്റതാലെ
എന്തു മോദം വന്നു എന്നിൽ (4x2)
വൻ വിനകൾ തൻ നടുവിൽ സഹായമേകി
എൻ്റെ പാപ ശാപമെല്ലാം തൻ മേലേറ്റി
ക്രൂശിൽ തൻ ചോര എൻ പേർക്കായൂറ്റി (2)
എന്തു മാറ്റം വന്നു എന്നിൽ
ഈ ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റും
സ്വന്തമാക്കി എന്‍റെ പാപ ബന്ധം നീക്കി
തൻ പിതാവൊത്തു താൻ ബന്ധമേകി (2)
എന്തു മാറ്റം വന്നു എന്നിൽ
പൊൻനിണം ത-ന്നെൻ വിലയായ് വീണ്ടു കൊൾവാൻ
എന്നുമെന്നും ഞാനവന്‍റേതൊന്നു മാത്രം
ദേഹമെൻ ദേഹി എൻ ആത്മാവും (2)
എന്തു മാറ്റം വന്നു എന്നിൽ
എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീങ്ങി
എൻ്റെ ആശ എൻ്റെ ലാക്കും ഒന്നു മാത്രം
ഇല്ലിനി മൃത്യുവിൻ ഭീതി എന്നിൽ (2)
എന്തു മാറ്റം വന്നു എന്നിൽ
രാത്രികാലം തീർന്നിടാറായ് പ്രഭാതമെത്തി
പ്രഭാതതാരം യേശു വാനിൽ വന്നിടാറായ്
എന്നുമെൻ ഗാനമിതൊന്നു മാത്രം (2)
എന്തു മാറ്റം വന്നു എന്നിൽ