Yeshu Kristhu Uyirthu Jeevikkunnu
Edit this page | Upload a file | See page history
യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു
ഇഹ ലോകത്തിൽ താനിനി വേഗം വരും
രാജ രാജനായ് വാണിടുവാൻ
ഹാ ഹല്ലെലുയ്യ ജയം ഹല്ലെലുയ്യ
യേശു കർത്താവ് ജീവിക്കുന്നു
കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലു തകർന്നതാകയാൽ
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മൾ വെല്ലുവിളിക്കുകയാ൦
എന്നേശു ജീവിക്കുന്നായതിനാൽ
ഞാനും എന്നേക്കും ജീവിക്കയാം
ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാം എന്നേശുവത്രെ
മന്നിലല്ലെൻ നിത്യവാസം എന്നേശുവിൻ
മുന്നിൽ മഹത്വത്തിലാ൦
ഇനി വിണ്ണിൽ ആ വീട്ടിൽ ചെന്നെത്തുന്ന നാളുകൾ
എണ്ണി ഞാൻ പാർത്തിടുന്നു
Yeshukristhu uyirthu jeevikkunnu
ParalokatThil jeevikkunnu
iIa LLokathil thaanini vegam varum
Raaja raajanaI vaaniduvaan
Haa! halleluya!jayam halleluya
Yeshu karthaavu jeevikkunnu
Kollunna maranathin ghorathara
Vishappallu thakarthathaakayaal
Ini thellum bhayamenye mruthyuvine
Nammal velluvilikkukayaam
Enneshu jeevikkunn-aayathinaal
Njaanum ennekkum jeevikkayaam
Ini thanne pirinjoru jeevitham-illeni-
Kkellaam enneshuvathre
Mannilallen Nithya vaasam enneshuvin
Munnil mahathwathilaam
Ini vinnil aa veettil chennethunna naalukal
Aenni njaan paarthidunnu