Malayalam-Songs

Yeshu Nallavan Avan Vallabhan

Edit this page | Upload a file | See page history
https://www.youtube.com/watch?v=MW2DeBjZxfY

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത് (2)
പെരുവെള്ളത്തിൻ ഇരച്ചിൽപോലെ
സ്തുതിച്ചീടുക അവന്‍റെ നാമം (2)

ഹാല്ലെലൂയ ഹാല്ലെലൂയ ഹാല്ലെലൂയ ഹാല്ലെലൂയ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവും എന്നേശുവിന് (2)

ഞാൻ യഹോവക്കായ്‌ കാത്തു കാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ (2)
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നെന്നെ കയറ്റി (2)

എന്‍റെ കാല്കളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി (2)
പുതിയൊരു പാട്ടെനിക്കു തന്നു
എൻ ദൈവത്തിന് സ്തുതികൾ തന്നെ (2)

എന്‍റെ കർത്താവേ എന്‍റെ യഹോവേ
നീയോഴികെ എനിക്കൊരു നന്മയുമില്ല (2)
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവർ എനിക്ക് ശ്രേഷ്ഠന്മാർ തന്നെ (2)


Blix theme adapted by David Gilbert, powered by PmWiki