Yeshu Oru Vaathil Thurannaal
Edit this page | Upload a file | See page history
https://www.youtube.com/watch?v=xPcilUa-vbc
യേശു ഒരു വാതിൽ തുറന്നാൽ
ആർക്കും അടപ്പാൻ ആവുകില്ല
യേശു ഒരു വാതിൽ അടച്ചാൽ
ആർക്കും തുറപ്പാൻ ആവുകില്ല (2)
തുറന്നിടുമേ വാതിൽ തുറന്നിടുമേ
എനിക്കായ് വാതിൽ തുറന്നിടുമേ
അടച്ചിടുമേ വാതിൽ അടച്ചിടുമേ
വൈരിയിൻ വാതിൽ അടച്ചിടുമേ (2)
ശത്രു ഒരു വഴിയായ് വന്നാൽ
എഴു വഴിയായ് ചിതറിക്കുമേ
ഭാരങ്ങളേറീടും വേളകളിൽ
തൻ കൃപയാൽ എന്നെ തുണച്ചിടുമേ (2)
താമ്ര കതകുകൾ തകർത്തിടുമേ
ദുർഘടമെല്ലാം നിരപ്പാക്കുമേ
യെരീഹോ മതിലും യോർദ്ദാനും
ഓരോന്നായ് വഴി മാറ്റിടുമേ (2)
യേശു ഒരു വാക്കു പറഞ്ഞാൽ
ആർക്കും എതിർപ്പാൻ ആവുകില്ല
യേശു വിടുതൽ അയച്ചാൽ
ആർക്കും തടയാൻ ആവുകില്ല (2)