Malayalam-Songs

Yeshuve En Appaaye

Edit this page | Upload a file | See page history
https://www.youtube.com/watch?v=GVF5DbeyN0s

ഒരു നിമിഷവും കൂടെ ഒരു ദിനവും കൂടെ
ദാനമായ് നൽകിയതോർത്തിടുമ്പോൾ (2)
എത്ര സ്തുതിച്ചാലും എത്ര വർണ്ണിച്ചാലും
മതിവരില്ലപ്പാ നിൻ കരുതൽ ഓർത്താൽ (2)

യേശുവേ എൻ അപ്പായെ
യേശുവേ അങ്ങെൻ്റെ ജീവനാ (2)

എൻ കഴിവല്ല എൻ അറിവല്ല
ധനമോ വിദ്യയോ ഒന്നുമല്ല (2)
നിൻ ദാനവും നിൻ സ്നേഹവും
ഒന്നു മാത്രം എന്നെ നടത്തിടുന്നു (2)

യേശുവേ എൻ അപ്പായെ
യേശുവേ അങ്ങെൻ്റെ ജീവനാ (2)

എൻ ജീവനും ഓരോ ശ്വാസവും
അങ്ങേയ്ക്കായ് മാത്രം ഓടിടുവാൻ (2)
നിൻ ശക്തിയും നിൻ അഭിഷേകവും
ഇനിയും അധികമായ് വേണമപ്പാ (2)

യേശുവേ എൻ അപ്പായെ
യേശുവേ അങ്ങെൻ്റെ ജീവനാ


Blix theme adapted by David Gilbert, powered by PmWiki