Malayalam-Songs

Yeshuve Nee Nallavan

Edit this page | Upload a file | See page history
https://www.youtube.com/watch?v=p4a4kOsgTpo

യേശുവേ നീ നല്ലവൻ
യേശുവേ നീ വലിയവൻ (2)
ആദ്യനും അന്ത്യനും ആരാധ്യനും
ആല്ഫയും ഒമേഗയും എൻ ദൈവവും (2)

യേശുവേ നീ പരിശുദ്ധൻ
യേശുവേ നീ പരമോന്നതൻ (2)
മഹത്വവും ജ്ഞാനവും ബഹുമാനവും
സ്വീകരിപ്പാൻ എന്നും യോഗ്യനേ (2)

യേശുവേ സർവ്വശക്തനെ
യേശുവേ അത്യന്നതനേ (2)
അത്ഭുത മന്ത്രിയാം ദൈവമേ
വീരനാം നിത്യനാം പിതാവേ (2)

യേശുവേ എൻ ആത്മനേ
യേശുവേ എൻ ജീവനേ (2)
ദേഹവും ദേഹിയും എൻ ആത്മാവും
പൂർണ്ണമായ് നിനക്കായ് ഞാൻ നൽകീടാം (2)


Blix theme adapted by David Gilbert, powered by PmWiki