Yeshuve Nin Paadam Kumbidunne
Edit this page | Upload a file | See page history
https://www.youtube.com/watch?v=L51IYDnmB9c
യേശുവേ നിൻ പാദം കുമ്പിടുന്നേ (3)
നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീ (2)
നിൻ മകനാക്കുവാൻ തിന്മകൾ നീക്കുവാൻ
വിൺ മഹിമ വെടിഞ്ഞു
ഹാലേലുയ്യാ ആമേൻ ഹാ ഹാലേലുയ്യാ
സ്നേഹത്തിന്നാഴി തന്നിൽ മുങ്ങി ഞാനിന്നു മന്നിൽ (2)
ആമയം മാറിയും ആനന്ദമേറിയും
വാഴുന്നു ഭീതിയെന്യേ
ഹാലേലുയ്യാ ആമേൻ ഹാ ഹാലേലുയ്യാ
എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേ (2)
ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ
എന്തൊരു ഭാഗ്യമിത്
ഹാലേലുയ്യാ ആമേൻ ഹാ ഹാലേലുയ്യാ
ഭൂതലം വെന്തുരുകും താരകങ്ങൾ മറയും (2)
അന്നുമെൻ യേശുവിൻ അൻപിൻ കരങ്ങളിൽ
സാധു ഞാൻ വിശ്രമിക്കും
ഹാലേലുയ്യാ ആമേൻ ഹാ ഹാലേലുയ്യാ
Yeshuve nin paadam kumbidunne (3)
Nisthula snehatthaale kristhuve enneyum nee (2)
Nin makanaakkuvaan thinmakal neekkuvaan
Vin mahima vedinjo
Haaleluya amen ha haaleluya
Snehathin aazhi thannil mungi njaaninnu mannil (2)
Aamayam maariyum aanandameriyum
Vaazhunnu bheethiyenye
Haaleluya amen ha haaleluya
Ennume njaaniniyum ninnude swanthamathre (2)
Onnume sakhthamallee bandham maattuvaan
Enthoru bhaagyamith
Haaleluya amen ha haaleluya
Bhoothalam venthurukum thaarakangal marayum (2)
Annumen Yeshuvin anpin karangalil
Saadhu njaan visramikkum
Haaleluya amen ha haaleluya