Malayalam-Songs

Yeshuvin Janame Bhayam Enthinakame

Edit this page | Upload a file | See page history
https://www.youtube.com/watch?v=qgKb1FF_4rw

https://www.youtube.com/watch?v=hJtnSczQp7Y

യേശുവിൻ ജനമേ ഭയമെന്തിനകമേ
ലേശവും കലങ്ങേണ്ട
നാമവൻ ദാസരായ്‌ വസിച്ചീടാം

ലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ... ആ... ആ...
ലോകത്തിലെന്തെല്ലാം ഭവിച്ചാലും
ആപത്തനർത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും (2)

സകലത്തിൻ ലാക്കും അധിപനുമവനാം
ഉലകത്തെ നിർമ്മിച്ചോനും
ആകാശ വലയത്തെ രചിച്ചോനും (2)
താണുവന്നുലകത്തിൽ കുരിശേറി ആ... ആ... ആ...
താണുവന്നുലകത്തിൽ കുരിശേറി
മാനവർക്കായ് മരിച്ചുയിർത്തേകി
ദാനമായ് രക്ഷ നരർക്കായി

മരണത്താൽ മാറുന്നധിപരിൻ പിമ്പേ
പോയവർ ലജ്ജിക്കുമ്പോൾ
നാമവൻ നാമത്തിൽ ജയ്‌ വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരൻ ആ... ആ... ആ...
മരണത്തെ ജയിച്ചൊരു ജയവീരൻ
ശരണമായ്‌ തീർന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം

പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും
പാരിതിൽ തിരുനാമം
ഘോഷിപ്പാൻ ചേരുവിനതിമോദം
ഭിന്നതവെടിയാം ഒന്നാകാം ആ... ആ... ആ...
ഭിന്നതവെടിയാം ഒന്നാകാം
ഉന്നത ചിന്തയോടുണർന്നീടാം
മന്നവനെ നമുക്കെതിരേൽക്കാം


Blix theme adapted by David Gilbert, powered by PmWiki