Malayalam-Songs

Yeshuvin Naamam Manoharam

Edit this page | Upload a file | See page history
https://www.youtube.com/watch?v=euZTwXlXkTg

യേശുവിൻ നാമം മനോഹരം
ഹാഎത്ര മാധുര്യം
വിണ്ണിനു താഴെ മണ്ണിനു മീതേ
വേറൊരു നാമമില്ല (2)

പാവനജീവനേകി പാപിയെ രക്ഷിപ്പാനായ്
ദാസവേഷം പൂണ്ടു പാരിൽ വന്ന നാഥാ

നിൻ നാമം വാഴ്ത്തുന്നു ഞങ്ങൾ
നിൻ നാമം ഘോഷിക്കും ഞങ്ങൾ
വന്നീടുകിന്നീ ഞങ്ങൾ തൻ മദ്ധ്യേ
ആശിഷം ഏകിടാനായ്........................... യേശുവിൻ

കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ
കർത്തനെ നിന്മേനി ക്രൂശിൽ തറച്ചുവോ.......... നിൻ

നശ്വരമാമി ഭൂവിൽ സ്ഥാനമാനങ്ങൾ വേണ്ടാ
ശാശ്വത ഇമ്പനാട്ടിൽ ഞങ്ങളെ ചേർത്തിടണേ..... നിൻ


Blix theme adapted by David Gilbert, powered by PmWiki