Malayalam-Songs

Yeshuvin Sneham Aashcharyame

Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/_JSLHFfWq6g?playlist=_JSLHFfWq6g&autoplay=1&iv_load_policy=3&loop=1&modestbranding=1&start=

യേശുവിൻ സ്നേഹം ആശ്ചര്യമേ
തുല്യമില്ല വേറൊന്നും
താതൻ്റെ കൃപയോ അവർണ്ണനീയം
എൻ അനുഭവം ചൊല്ലീടുന്നു
നൂറിൽ ഒന്നു മാത്രമാം എന്നെ
തേടി വന്നു തിരികെ അണച്ചു
പച്ചയാം പുൽപ്പുറം സ്വസ്ഥമാം തീരം
നൽകി എന്നെ ക്ഷേമമായ്‌ പോറ്റി
പ്രിയനേ... ആരാധിക്കും
യേശുവേ... വാഴ്ത്തീടും ഞാൻ

യേശുവിൻ കരുതൽ അത്ഭുതമേ
തക്ക സമയത്തു വഴി ഒരുക്കും
താതൻ്റെ കരങ്ങൾ എൻ ആശ്രയമേ
വീഴാതെ താങ്ങീടുന്നു
ആദ്യനും അന്ത്യനും യേശു മാത്രം
എൻ മുമ്പും പിമ്പും അറിഞ്ഞീടുന്നു
കാവലിനായ് തൻ ദൂതന്മാരെ
അയച്ചു എന്നെ സൂക്ഷിക്കുന്നു
പ്രിയനേ... ആരാധിക്കും
യേശുവേ... വാഴ്ത്തീടും ഞാൻ

യേശുവിൻ വചനങ്ങൾ ആശ്വാസമേ
എൻ ഹൃദയത്തിൻ ആനന്ദമേ
താതൻ്റെ ക്രൂശിലെ ത്യാഗമല്ലോ
എൻ രക്ഷയതിൻ ആധാരം
എന്നെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ
യേശുവിൻ മുൻപിൽ തകർന്നീടുന്നു
ഉയരത്തിൽ നിന്നുള്ള ആത്മാവാൽ നിറഞ്ഞു
കഴുകനെ പോൽ ഞാൻ പറന്നീടുമേ
പ്രിയനേ... ആരാധിക്കും
യേശുവേ... വാഴ്ത്തീടും ഞാൻ


Blix theme adapted by David Gilbert, powered by PmWiki