Malayalam-Songs

Yeshuvin Sneham Oartthaal

Edit this page | Upload a file | See page history
https://www.youtube.com/watch?v=n-ih6i4-q2g

യേശുവിൻ സ്‌നേഹം ഓർത്താൽ
കാൽവറി യാഗം ഓർത്താൽ
നന്ദി നിറഞ്ഞീടുന്നു (3x2)

കർത്താവെൻ്റെ ജീവിതത്തിൽ
ഭാരങ്ങളെല്ലാം നീക്കിയതാൽ
പാപത്തിൽ നിന്നും മോചനം നൽകിയ
ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു
എന്നാളും ആശ്രയം യേശുവിൽ (5x2)

ആശയറ്റുഴഞ്ഞ എൻ്റെ
ആന്തരികാനന്ദമായ്
യേശു എന്നുള്ളിലുണ്ട് (3x2)

രോഗത്തിൽ സൗഖ്യം യേശു
ജീവൻ്റെ മാർഗം യേശു
ഇന്നെൻ്റെ നാഥനല്ലോ(2)


Blix theme adapted by David Gilbert, powered by PmWiki