Malayalam-Songs

Yeshuvin Snehathaal En Ullam Pongunne

Edit this page | Upload a file | See page history
https://www.youtube.com/watch?v=DE_ncujrCno

യേശുവിൻ സ്നേഹത്താലെന്നുള്ളം പൊങ്ങുന്നേ
തൻ സ്നേഹമാധുര്യം ചിന്താതീതമത്രേ
ഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേ
ആയതിൻ ധ്യാനമെൻ ജീവിതഭാഗ്യമേ

ലോകസ്ഥാപനം മുമ്പെന്നെയും കണ്ടല്ലോ
ലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോ
എത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽ
എന്നെയും യോഗ്യനായെണ്ണിയ സ്നേഹമേ

കർത്താവാം കുഞ്ഞാട്ടിൻ കല്യാണ നാളതിൽ
കാന്തയായ് തൻ മുമ്പിലെന്നെയും നിർത്തുവാൻ
ഘോരമാം പാടുകൾ ക്രൂരരാം യൂദരാൽ
കാരണമില്ലാതെ സഹിച്ച സ്നേഹമേ

സീയോനിലെനിക്കായ് മൂലക്കല്ലാകുവാൻ
സീയോനിലെന്നെയും ചേർത്തു പണിയുവാൻ
സ്വർഗ്ഗീയ താതനിൻ വേലയും തികച്ചു
സ്വർഗ്ഗീയ ശിൽപ്പിയാം യേശുവിൻ സ്നേഹമേ

അത്ഭുത സ്നേഹമാം സ്വർഗ്ഗീയ ദാനത്താൽ
സമ്പൂർണ്ണനാക്കിടും എന്നെയും തന്നേപ്പോൽ
ശത്രുവാമെന്നെയും തൻ സ്വന്തമാക്കിയ
സ്നേഹസ്വരൂപ നിൻ അതുല്യ സ്നേഹമെ

ജീവകിരീടവും ജ്യോതിയാം വസ്ത്രവും
നീതിയിൻ ചെങ്കോലും ധരിച്ചു വാഴുവാൻ
മുൾമുടി ധരിച്ചു നിന്ദയും സഹിച്ചു
മന്നാധി മന്ന നിൻ മാറാത്ത സ്നേഹമേ

വീണ്ടെടുപ്പിൻ ഗാനം പാടും ഞാൻ സീയോനിൽ
വിൺദൂതർക്കും പാടാൻ അസാദ്ധ്യമേയത്
കാൽവറി ഗിരിയിൽ കാൽകരം തുളച്ച
കുഞ്ഞാടാം പ്രിയാ നിൻ സ്നേഹമെൻ ഗാനമേ


Blix theme adapted by David Gilbert, powered by PmWiki