Malayalam-Songs

Yeshuvodu Chernnirippathethra Modhame

Edit this page | Upload a file | See page history
https://www.youtube.com/watch?v=5NM0hA0jiWo&feature=youtu.be

യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേ
ആശു തൻ്റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേ

പോക്കിയെൻ്റെ പാപമെല്ലാം തൻ്റെ യാഗത്താൽ
നീക്കിയെൻ്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
ഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേ
പാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ

ശ്രേഷ്ഠമേറും നാട്ടിലെൻ്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
വാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേ

എന്നു തീരുമെൻ്റെ കഷ്ടം ഇന്നീ മന്നിലെ
അന്നു മാറുമെൻ്റെ ദുഃഖം നിശ്ചയം തന്നെ
അന്നു തൻ്റെ ശുദ്ധരൊത്തു പാടി ആർക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം

നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ
തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്


Blix theme adapted by David Gilbert, powered by PmWiki